Tuesday, October 14, 2014
Monday, October 13, 2014
Wednesday, October 8, 2014
Monday, October 6, 2014
Friday, October 3, 2014
ഒട്ടകങ്ങളെ കശാപ്പ് ചെയ്യരുതെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ
ചെന്നൈ: ബക്രീദീനോടനുബന്ധിച്ച് ഭക്ഷണാവശ്യത്തിനായി ഒട്ടകങ്ങളെ കശാപ്പ് ചെയ്യരുതെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എഡബ്ല്യൂബിഐ). വലിയ പെരുന്നാളിനോടനുബന്ധിച്ച് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി ഒട്ടകങ്ങളെ ബലിയറുക്കുന്ന സാഹചര്യത്തിലാണ് എഡബ്ല്യൂബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പിന്തുണയോടെ എഡബ്ല്യൂബിഐ ഇക്കാര്യം സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയല്‍ സംസ്ഥാനമായ ആന്ധ്രാ പ്രദേശില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ബലി പെരുന്നാളിനോടനുബന്ധിച്ച് കശാപ്പ് ചെയ്യുന്നതിനായി നിരവധി ഒട്ടകങ്ങളെയാണ് എത്തിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എഡബ്ല്യൂബിഐ നിയമവിരുദ്ധമായി നടക്കുന്ന കശാപ്പുകള്‍ നിര്‍ത്താലാക്കുന്നതിന് മൃഗസുരക്ഷാ നിയമങ്ങള്‍ ശക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ കശാപ്പുശാലകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. അറവു മൃഗങ്ങളെ കൊണ്ടുവരുന്നിടത്ത് ഉടമകള്‍ വ്യാപകമായി നിയമം ലംഘിക്കുകയാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
Thursday, October 2, 2014
Friday, September 26, 2014
Subscribe to:
Posts (Atom)