ട്രഷറികളില്‍ 15 വരെ നിയന്ത്രണം
ഇതിനിടെ, കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ച നികുതിവര്‍ധന നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭായോഗം അംഗീകരിക്കും. ഗവര്‍ണര്‍ ഒപ്പിട്ടാലേ ഇതിന് പ്രാബല്യമുണ്ടാവൂ.ഓര്‍ഡിനന്‍സ് തീയതിമുതല്‍ പുതിയ നികുതികള്‍ നിലവില്‍വരും. ഇപ്പോള്‍ പ്രഖ്യാപിച്ച നികുതികള്‍ പിരിക്കാന്‍ കേരള മുദ്ര നിയമം, മൂല്യവര്‍ധിത നികുതി നിയമം, ആഡംബര നികുതിനിയമം, ഭൂനിയമം തുടങ്ങിയ പല നിയമങ്ങളിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ ഭേദഗതികളെല്ലാം ഒരുമിച്ച് ഉള്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ആയിരിക്കും പുറപ്പെടുവിക്കുക.
ഈ മാസം 21 വരെ വലിയ തുകയ്ക്കുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത്യാവശ്യ ചെലവുകള്‍ക്ക് പണമില്ലാതെ ഖജനാവ് ഓവര്‍ഡ്രാഫ്റ്റിലാവുന്നത് തടയാനാണ് വകുപ്പുകളുടെ ചെലവുകള്‍ മുന്‍കൂട്ടി അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പെന്‍ഷനും ശമ്പളവും ഒഴികെയുള്ള എല്ലാ ചെലവുകളും ഇത്തരത്തില്‍ മുന്‍കൂട്ടി അറിയിക്കണം. അത് ധനവകുപ്പ് അംഗീകരിച്ചശേഷം ട്രഷറികള്‍ക്ക് കൈമാറും. ഈ പട്ടികയിലുള്ള തുക മാത്രമേ ഇക്കാലത്ത് അനുവദിക്കൂ. നികുതി സംബന്ധമായ നിയമങ്ങള്‍ക്കുപകരം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പാര്‍ലമെന്‍റില്‍ പലപ്പോഴും എതിര്‍പ്പിന് കാരണമായിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍തന്നെ ഇത്തരത്തില്‍ 30 ഓളം ഓര്‍ഡിനന്‍സുകള്‍ ഇറക്കിയിട്ടുണ്ട്. കേരളത്തിലാകട്ടെ, 2005ല്‍ മൂല്യവര്‍ധിത നികുതിനിയമവും 2003ല്‍ മുദ്ര നിയമവും 2002ല്‍ വില്പനനികുതി നിയമവും ഒക്കെ ഇത്തരത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തിട്ടുണ്ട്.
അടിയന്തരഘട്ടത്തില്‍ ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് വേണ്ടിവരുമെങ്കിലും കര്‍ശനനിയന്ത്രണം വേണമെന്നാണ് ഇക്കാര്യത്തില്‍ പൊതുവേയുള്ള കാഴ്ചപ്പാട്
No comments:
Post a Comment